Posts

Showing posts from 2012

സ്വര്‍ണ്ണമണല്‍ത്തരികള്‍ ..

      'നമുക്ക് പിരിയാം '  ദീപക്  പറഞ്ഞു . എന്നെങ്കിലും തങ്ങളില്‍ ഒരാള്‍ ഇത് പറയുമെന്ന് Angelaക്ക് പലപ്പോഴും തോന്നിയിരുന്നു . അവരുടെ മനോഹരമായ പ്രണയം പൂവണിയുമോ എന്നത്  അവര്‍ തന്നെ അവരോട് ഒരായിരം തവണ സംശയത്തോടെ ചോദിച്ച ചോദ്യമായിരുന്നു. കുടുംബക്കാര്‍ അവരുടെ വിവാഹത്തെ എതിര്‍ക്കുമെന്നു അവര്‍ക്ക് ഉറപ്പായിരുന്നു. എന്നിരുന്നാലും അവര്‍ക്ക് പിരിയുന്നതിനെക്കുറിച്ചോര്‍ക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.          എന്നാല്‍ ഇന്ന് അങ്ങനെയല്ല . കോളേജ് കാലഘട്ടം അവസാനിക്കുകയാണ്.        അവനു ക്യാമ്പസ്‌ റിക്രൂട്ട്മെന്‍റ്  വഴി പ്ലേസ്മെന്‍റ് ആയത് ബാങ്ക്ലൂരിലാണ്. അവള്‍ക്കു മുംബൈയിലും .ഇനി പരസ്പരം കാണുമോ എന്നു പോലും സംശയമാണ്. വീട്ടുകാര്‍ ഒന്ന്-രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവളെ വേറെ ആരുടെയെങ്കിലും കൂടെ വിവാഹം കഴിച്ചയക്കും. പിന്നെ താന്‍ ഒറ്റയ്ക്കാണ്...രണ്ടു വര്‍ഷം കഴിഞ്ഞ് ഒരു സുപ്രഭാതത്തില്‍ അവളെ മറ്റൊരുത്തന്‍ കൊണ്ടുപോകുന്നത് നോക്കി നിസ്സഹായനായി നില്‍ക്കുന്നതിനേക്കാള്‍ ഭേദം ഇതാണെന...

അങ്ങനെ ഒരു മഴയത്ത് ...

Image
ഇപ്പോള്‍ പുറത്ത്  മഴ  പെയ്യുന്നു . അപ്പുറത്തെ  വീ ട്ടിലെ കൊന്നമരം  മഴ നനഞ്ഞാസ്വദിക്കുന്നു . മരം നിറയെ കൊന്ന പൂത്തിരിക്കുന്നു. മൈലാഞ്ചിച്ചെടി മഴയോടൊത്ത്  കിന്നാരം പറയുന്നത്  പോലെ  തോന്നുന്നു . എന്ത് രസമാണ്  ഇലകളില്‍ മഴ വീഴുന്നത് കാണാന്‍. അങ്ങു മേലെ  മഴമേഘങ്ങള്‍ അവരുടെ  സങ്കടം  മഴയായ്  പൊഴിച്ചു  തീര്‍ക്കുന്നു . ഇവിടെ ഭൂമിയും  പ്രകൃതിയും  സകലചരാചരങ്ങളും  ഞാനും  മഴ  പല  തരത്തില്‍ ആസ്വദിക്കുന്നു, മഴയേ പ്രണയിക്കുന്നു, ആഗ്രഹിക്കുന്നു .. ഇനിയും  മഴയെത്താതെ  വരണ്ടുകിടക്കുന്ന  ഭൂപ്രദേശങ്ങള്‍ മഴയ്ക്കു  വേണ്ടി കാത്തിരിക്കുന്നു . ഈ  കാത്തിരിപ്പിനു  തന്നെ  എന്തു സുഖമാണ്‌ . മഴ  നല്ല  ശക്തിയായി  പെയ്യാന്‍ തുടങ്ങി . ചാഞ്ഞും  ചെരിഞ്ഞും  കുത്തനെ  വീണും  അത്  പെയ്യുന...