എനിക്കായ് ഒരു മഴ
എന്നുമെൻ സ്വപ്നങ്ങളിൽ മഴ പെയ്തിരുന്നു നിൻ സാന്നിധ്യം അവയെ കൂടുതൽ സുന്ദരമാക്കി പിന്നെ നീയെങ്ങോ മാഞ്ഞുപോയപ്പോൾ നഷ്ടമായത് എൻറെ സ്വപ്നങ്ങളും സ്മരണകളും അന്നും ഇന്നും എന്നും മഴയാണ് എന്റെ സന്താപത്തിനും സന്തോഷത്തിനും സാക്ഷിയായിരുന്നതും എപ്പോഴും മഴയാണ് എന്നും പെയ്തിരുന്നു എനിക്കായ് ഒരു മഴ എന്നോ എന്നേകാന്തപാതയിൽ വന്നു നീ എന്നുമെന്നരികിലുണ്ടാകുമെന്നു മന്ത്രിച്ചു അന്നും പെയ്തു എനിക്കായ് ഒരു മഴ ആയിരമായിരം സ്വപ്‌നങ്ങൾ വിരിയിച്ച ഒരു മഴ അന്ന് ചാറിയ മഴയിലെല്ലാം നീയായിരുന്നു നിന്നെയോർത്തപ്പോഴെല്ലാം മഴയായിരുന്നു ഞാൻ നിന്നെ അറിഞ്ഞ മഴ ഞാൻ പ്രണയിച്ച നിന്റെ ചിരി നിറഞ്ഞ മഴ പക്ഷെ ഇന്ന് എനിക്കായ് മഴയില്ല, കൂടെ നീയില്ല ഇന്നും പെയ്യുന്നു മഴ..പ്രണയരഹിതമായൊരു മഴ ഇന്ന് മഴയ്ക്ക് നിന്റെ പുഞ്ചിരിയില്ല കണ്ണുനീർത്തുള്ളികളാണിന്നു പെയ്യുന്ന മഴ...