Posts

Showing posts from August, 2012

സ്വര്‍ണ്ണമണല്‍ത്തരികള്‍ ..

      'നമുക്ക് പിരിയാം '  ദീപക്  പറഞ്ഞു . എന്നെങ്കിലും തങ്ങളില്‍ ഒരാള്‍ ഇത് പറയുമെന്ന് Angelaക്ക് പലപ്പോഴും തോന്നിയിരുന്നു . അവരുടെ മനോഹരമായ പ്രണയം പൂവണിയുമോ എന്നത്  അവര്‍ തന്നെ അവരോട് ഒരായിരം തവണ സംശയത്തോടെ ചോദിച്ച ചോദ്യമായിരുന്നു. കുടുംബക്കാര്‍ അവരുടെ വിവാഹത്തെ എതിര്‍ക്കുമെന്നു അവര്‍ക്ക് ഉറപ്പായിരുന്നു. എന്നിരുന്നാലും അവര്‍ക്ക് പിരിയുന്നതിനെക്കുറിച്ചോര്‍ക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.          എന്നാല്‍ ഇന്ന് അങ്ങനെയല്ല . കോളേജ് കാലഘട്ടം അവസാനിക്കുകയാണ്.        അവനു ക്യാമ്പസ്‌ റിക്രൂട്ട്മെന്‍റ്  വഴി പ്ലേസ്മെന്‍റ് ആയത് ബാങ്ക്ലൂരിലാണ്. അവള്‍ക്കു മുംബൈയിലും .ഇനി പരസ്പരം കാണുമോ എന്നു പോലും സംശയമാണ്. വീട്ടുകാര്‍ ഒന്ന്-രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവളെ വേറെ ആരുടെയെങ്കിലും കൂടെ വിവാഹം കഴിച്ചയക്കും. പിന്നെ താന്‍ ഒറ്റയ്ക്കാണ്...രണ്ടു വര്‍ഷം കഴിഞ്ഞ് ഒരു സുപ്രഭാതത്തില്‍ അവളെ മറ്റൊരുത്തന്‍ കൊണ്ടുപോകുന്നത് നോക്കി നിസ്സഹായനായി നില്‍ക്കുന്നതിനേക്കാള്‍ ഭേദം ഇതാണെന്ന് അവനു തോന്നിയിട്ടുണ്ടാവണം.          അവന്‍ ഒരു മറുപടിക്കായി അവളെ നോക്കി. Angela-യുടെ മുഖം അവന്‍റെ  ചോദ്യം കേട്ടതും വാടി വിളര്‍ന