Posts

Showing posts from March, 2016

Random Bout of Self Awareness

Do I love myself? I did. But now I have become my own worst critic. I am a bundle of all things mediocre tied loosely and untidily by a thread of insanity. This represents my life. Comfortable chaos is the way I like it. And perfection is not my niche. Maybe that’s where the average Jill in me comes from.  From the chambers and ante-chambers of my mind to my bedroom, it’s always been chaos, disarray. What could a mind spinning in chaos produce but certain clichéd thoughts? And what happens when I try to pen them down? My pen simply regurgitates those thoughts. The thoughts thought by billions before me and will be thought and articulated better by billions after me. So where do I stand in the grand scheme of things? I’m that obscure link between thinkers before and doers after me. I am that insignificant flicker of time. I am the middle child of poetic penury who came here in silence and will leave making no discernible mark. (From the archives)

കുഞ്ഞിക്കിളിക്ക് പറക്കണം

ചിറകുകൾ മടക്കിവെച്ചെത്ര നാൾ? പറക്കാൻ കൂട്ട് തേടി ഇനിയെത്ര നാൾ? കൂടുവിട്ടൊരു നാൾ പറക്കും, കുഞ്ഞിക്കിളിയുടെ ശപഥം. ഇവിടം മടുത്തോ, എന്തേ ഇവിടം സുന്ദരമല്ലാഞ്ഞിട്ടോ? അല്ല, ഈ കൂടും മരങ്ങളും കാടും എന്നും  സുന്ദരം തന്നെ, കുഞ്ഞിക്കിളിക്കറിയാം. ഇവിടെ പൂമ്പാറ്റകൾ കളിക്കുന്നു, കാറ്റു വീശുന്നു. ഇവിടെന്നും വസന്തമല്ലേ? എങ്ങും സന്തോഷമില്ലേ? ഇവിടെ നിനക്ക് എന്താണ് കുറവ്, കൂട്ടുകാർ ചോദിക്കുന്നു. കുഞ്ഞിക്കിളിക്ക് പറക്കണം, അത്ര തന്നെ. ഇവിടുത്തെ മരങ്ങൾക്കും മൈതാനങ്ങൾക്കുമപ്പുറം  ഒരു ലോകമില്ലേ? അവിടെ ജീവിതം വ്യത്യസ്തമാണോ? അവിടെ കിളികൾ പറക്കാറുണ്ടോ? അതറിയാൻ  അങ്ങോട്ട്‌ പോവുകയല്ലാതെന്ത്  വഴി? കുഞ്ഞിക്കിളിക്ക് കൂടൊരു ചങ്ങലയില്ലാ ചങ്ങലയായി. പറക്കാൻ അറിയാത്ത ചിറകുകൾ  ബന്ധനങ്ങളും കുഞ്ഞിക്കിളിക്ക് പറക്കണം, അത്ര മാത്രമറിയാം. സ്നേഹത്താൽ കെട്ടിയ കൂട്ടിൽ കുഞ്ഞിക്കിളിയൊരു ഏകാകിയായ്‌ അകലങ്ങളിലേക്ക് കണ്ണും നട്ടിരുക്കുന്നൊരറ്റമൈനയായി  പുറംലോകം സ്വപ്നം കണ്ടു വളർന്ന കിളിക്ക്‌പക്ഷേ    പറക്കുവാനെന്തേ ഇന്നും മടി? കൂടുവിട്ടു  പോകാനെന്തേ ഇന്നും ഭയം?