Posts

Showing posts from November, 2019

ഓർമ്മകൾ

Bombay നഗരത്തെക്കുറിച്ച്‌ ഓർക്കുമ്പോൾ മനസ്സിലോടിയെത്തുന്ന ചില ചിത്രങ്ങളുണ്ട് എനിക്ക്. കണ്ണെത്താദൂരത്തോളമായി ഉയർന്നു നിൽക്കുന്ന പല വർണ്ണങ്ങളിലും മാതൃകകളിലും പണിത വലിയ കെട്ടിടങ്ങൾ. ബാൽക്കണി ഒരു ആഡംബരമാവുന്ന അവിടുത്തെ തിങ്ങിനിറഞ്ഞു നിൽക്കുന്ന apartments. തുണി വിരിക്കാനും മറ്റുമായി മൃഗശാലകളെ ഓർമിപ്പിക്കും വിധം ഇരുമ്പു കമ്പിക്കൂടുകൾ കൊണ്ട് ജനലുകൾ മറച്ചു വെച്ചിരിക്കുന്ന കുടുസു മുറികളുള്ള ചെറു ഇടങ്ങൾ- ഒരു ശരാശരി apartment ഇങ്ങനെ ആണ്. പലപ്പോഴും അർത്ഥമില്ലാത്ത എന്റെ ദിവസേനയുള്ള യാത്രക്കിടയിൽ അത്തരം കെട്ടിടങ്ങളെ നോക്കിയിരിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് അവയെല്ലാം തീപ്പെട്ടിക്കൂടുകൾ ആണെന്ന്. ഒറ്റമുറിയുള്ള, വരാന്തകളും പൂമുറ്റവും ഇല്ലാത്ത വീടുകൾ; അവക്കുള്ളിൽ വസിക്കുന്ന അനേകം കുടുംബങ്ങളും വളരുന്ന എത്രയോ കുട്ടികളും.  രാത്രികാലങ്ങളിൽ തിരിച്ചു വീട്ടിലേക്കുള്ള യാത്രകൾക്കിടയിൽ ഞാൻ എന്റെ മനസ്സിൽ അവയെ എപ്പോഴോ  'matchbox houses of  Bombay' എന്ന് വിശേഷിപ്പിച്ചു. പിന്നെ എപ്പോഴോ ഒരു ശപഥവും എടുത്തു- അധിക കാലം അവിടെ ഒരു  matchbox house ഇൽ കഴിയുകയില്ല. ഇന്നല്ലെങ്കിൽ നാളെ...