അങ്ങനെ ഒരു മഴയത്ത് ...
ഇപ്പോള്‍ പുറത്ത് മഴ പെയ്യുന്നു . അപ്പുറത്തെ വീ ട്ടിലെ കൊന്നമരം മഴ നനഞ്ഞാസ്വദിക്കുന്നു . മരം നിറയെ കൊന്ന പൂത്തിരിക്കുന്നു. മൈലാഞ്ചിച്ചെടി മഴയോടൊത്ത് കിന്നാരം പറയുന്നത് പോലെ തോന്നുന്നു . എന്ത് രസമാണ് ഇലകളില്‍ മഴ വീഴുന്നത് കാണാന്‍. അങ്ങു മേലെ മഴമേഘങ്ങള്‍ അവരുടെ സങ്കടം മഴയായ് പൊഴിച്ചു തീര്‍ക്കുന്നു . ഇവിടെ ഭൂമിയും പ്രകൃതിയും സകലചരാചരങ്ങളും ഞാനും മഴ പല തരത്തില്‍ ആസ്വദിക്കുന്നു, മഴയേ പ്രണയിക്കുന്നു, ആഗ്രഹിക്കുന്നു .. ഇനിയും മഴയെത്താതെ വരണ്ടുകിടക്കുന്ന ഭൂപ്രദേശങ്ങള്‍ മഴയ്ക്കു വേണ്ടി കാത്തിരിക്കുന്നു . ഈ കാത്തിരിപ്പിനു തന്നെ എന്തു സുഖമാണ് . മഴ നല്ല ശക്തിയായി പെയ്യാന്‍ തുടങ്ങി . ചാഞ്ഞും ചെരിഞ്ഞും കുത്തനെ വീണും അത് പെയ്യുന...