അങ്ങനെ ഒരു മഴയത്ത് ...

ഇപ്പോള്‍ പുറത്ത്  മഴ  പെയ്യുന്നു . അപ്പുറത്തെ  വീ ട്ടിലെ കൊന്നമരം  മഴ നനഞ്ഞാസ്വദിക്കുന്നു . മരം നിറയെ കൊന്ന പൂത്തിരിക്കുന്നു. മൈലാഞ്ചിച്ചെടി മഴയോടൊത്ത്  കിന്നാരം പറയുന്നത്  പോലെ  തോന്നുന്നു . എന്ത് രസമാണ്  ഇലകളില്‍ മഴ വീഴുന്നത് കാണാന്‍. അങ്ങു മേലെ  മഴമേഘങ്ങള്‍ അവരുടെ  സങ്കടം  മഴയായ്  പൊഴിച്ചു  തീര്‍ക്കുന്നു . ഇവിടെ ഭൂമിയും  പ്രകൃതിയും  സകലചരാചരങ്ങളും  ഞാനും  മഴ  പല  തരത്തില്‍ ആസ്വദിക്കുന്നു, മഴയേ പ്രണയിക്കുന്നു, ആഗ്രഹിക്കുന്നു .. ഇനിയും  മഴയെത്താതെ  വരണ്ടുകിടക്കുന്ന  ഭൂപ്രദേശങ്ങള്‍ മഴയ്ക്കു  വേണ്ടി കാത്തിരിക്കുന്നു . ഈ  കാത്തിരിപ്പിനു  തന്നെ  എന്തു സുഖമാണ്‌ .

മഴ  നല്ല  ശക്തിയായി  പെയ്യാന്‍ തുടങ്ങി . ചാഞ്ഞും  ചെരിഞ്ഞും  കുത്തനെ  വീണും  അത്  പെയ്യുന്നു ... എന്‍റെ  തുറന്നിട്ട  ജാലകാവാതിലിലൂടെ  ഇളങ്കാറ്റും മഴച്ചാറ്റലും  എനിക്ക് അനുഭവിക്കാം. ഇളങ്കാറ്റ് എന്‍റെ  മുടിയിഴകളെ  തഴുകുന്നു . മഴച്ചാറ്റലുകള്‍ എന്‍റെ  മുഖത്ത് പതിയേ  ചുംബിക്കുന്നു. ഞാന്‍  മഴയേ  പ്രണയിക്കുന്നു .

ഇപ്പോള്‍ മഴ  കുറഞ്ഞു, അത്  കാറ്റിനു  വഴിയൊരുക്കുന്നു . മുറിയില്‍ കറങ്ങുന്ന fan-നു  ഒരു ചൂടുകാറ്റാണ്  . പക്ഷെ  പുറത്ത്  നിന്നു  വരുന്ന  കാറ്റിനെന്തൊരു   തണുപ്പ് .

മഴ  പെയ്തുതീരാറായി . മേഘങ്ങള്‍ ദു:ഖങ്ങളെല്ലാം  പറഞ്ഞു  തീര്‍ത്തുവോ ? ഇപ്പോള്‍ മഴ മൃദുചുംബനങ്ങളായി  പ്രകൃതിയില്‍ ലയിക്കുന്നു .
മഴ നനയുവാന്‍,  മഴയേ  തൊട്ടറിയുവാന്‍ (ഒരിക്കല്‍ കൂടി ),  മഴയേ  ഇനിയും  പ്രണയിക്കുവാന്‍ എന്‍റെ  മനസ്സ്  ഏറെ  കൊതിക്കുന്നു ...





Comments

Popular posts from this blog

ചില തായ് ഓർമ്മകൾ

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ

Dual Lives