Posts

Showing posts from August, 2012

സ്വര്‍ണ്ണമണല്‍ത്തരികള്‍ ..

      'നമുക്ക് പിരിയാം '  ദീപക്  പറഞ്ഞു . എന്നെങ്കിലും തങ്ങളില്‍ ഒരാള്‍ ഇത് പറയുമെന്ന് Angelaക്ക് പലപ്പോഴും തോന്നിയിരുന്നു . അവരുടെ മനോഹരമായ പ്രണയം പൂവണിയുമോ എന്നത്  അവര്‍ തന്നെ അവരോട് ഒരായിരം തവണ സംശയത്തോടെ ചോദിച്ച ചോദ്യമായിരുന്നു. കുടുംബക്കാര്‍ അവരുടെ വിവാഹത്തെ എതിര്‍ക്കുമെന്നു അവര്‍ക്ക് ഉറപ്പായിരുന്നു. എന്നിരുന്നാലും അവര്‍ക്ക് പിരിയുന്നതിനെക്കുറിച്ചോര്‍ക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.          എന്നാല്‍ ഇന്ന് അങ്ങനെയല്ല . കോളേജ് കാലഘട്ടം അവസാനിക്കുകയാണ്.        അവനു ക്യാമ്പസ്‌ റിക്രൂട്ട്മെന്‍റ്  വഴി പ്ലേസ്മെന്‍റ് ആയത് ബാങ്ക്ലൂരിലാണ്. അവള്‍ക്കു മുംബൈയിലും .ഇനി പരസ്പരം കാണുമോ എന്നു പോലും സംശയമാണ്. വീട്ടുകാര്‍ ഒന്ന്-രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവളെ വേറെ ആരുടെയെങ്കിലും കൂടെ വിവാഹം കഴിച്ചയക്കും. പിന്നെ താന്‍ ഒറ്റയ്ക്കാണ്...രണ്ടു വര്‍ഷം കഴിഞ്ഞ് ഒരു സുപ്രഭാതത്തില്‍ അവളെ മറ്റൊരുത്തന്‍ കൊണ്ടുപോകുന്നത് നോക്കി നിസ്സഹായനായി നില്‍ക്കുന്നതിനേക്കാള്‍ ഭേദം ഇതാണെന...