സ്വര്‍ണ്ണമണല്‍ത്തരികള്‍ ..

      'നമുക്ക് പിരിയാം '  ദീപക്  പറഞ്ഞു .
എന്നെങ്കിലും തങ്ങളില്‍ ഒരാള്‍ ഇത് പറയുമെന്ന് Angelaക്ക് പലപ്പോഴും തോന്നിയിരുന്നു . അവരുടെ മനോഹരമായ പ്രണയം പൂവണിയുമോ എന്നത്  അവര്‍ തന്നെ അവരോട് ഒരായിരം തവണ സംശയത്തോടെ ചോദിച്ച ചോദ്യമായിരുന്നു. കുടുംബക്കാര്‍ അവരുടെ വിവാഹത്തെ എതിര്‍ക്കുമെന്നു അവര്‍ക്ക് ഉറപ്പായിരുന്നു. എന്നിരുന്നാലും അവര്‍ക്ക് പിരിയുന്നതിനെക്കുറിച്ചോര്‍ക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.
 
       എന്നാല്‍ ഇന്ന് അങ്ങനെയല്ല . കോളേജ് കാലഘട്ടം അവസാനിക്കുകയാണ്.

       അവനു ക്യാമ്പസ്‌ റിക്രൂട്ട്മെന്‍റ്  വഴി പ്ലേസ്മെന്‍റ് ആയത് ബാങ്ക്ലൂരിലാണ്. അവള്‍ക്കു മുംബൈയിലും .ഇനി പരസ്പരം കാണുമോ എന്നു പോലും സംശയമാണ്. വീട്ടുകാര്‍ ഒന്ന്-രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവളെ വേറെ ആരുടെയെങ്കിലും കൂടെ വിവാഹം കഴിച്ചയക്കും. പിന്നെ താന്‍ ഒറ്റയ്ക്കാണ്...രണ്ടു വര്‍ഷം കഴിഞ്ഞ് ഒരു സുപ്രഭാതത്തില്‍ അവളെ മറ്റൊരുത്തന്‍ കൊണ്ടുപോകുന്നത് നോക്കി നിസ്സഹായനായി നില്‍ക്കുന്നതിനേക്കാള്‍ ഭേദം ഇതാണെന്ന് അവനു തോന്നിയിട്ടുണ്ടാവണം.

         അവന്‍ ഒരു മറുപടിക്കായി അവളെ നോക്കി. Angela-യുടെ മുഖം അവന്‍റെ  ചോദ്യം കേട്ടതും വാടി വിളര്‍ന്നു.
'ശരിക്കും ആലോചിച്ചോ?' അവളുടെ ശബ്ദം ഇടറിയത് അവന്‍ ശ്രദ്ധിച്ചു.
'ഉം...അതല്ലേ നല്ലത്?'
'നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്നങ്ങളോ?' അവള്‍ ചോദിച്ചു.
'Angela ..'

          അവളുടെ മിഴികള്‍ നിറഞ്ഞു. അവര്‍ ഒരുമിച്ച് കണ്ട സ്വപ്‌നങ്ങള്‍ നിരവധി ആയിരുന്നു.

        കോളേജില്‍ വെച്ച്  കണ്ടുമുട്ടുമ്പോള്‍ അവര്‍ മനസ്സിലാക്കിയിരുന്നില്ല തങ്ങള്‍ പരസ്പരം എത്ര വേണ്ടപ്പെട്ടവരാവും എന്ന്. കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരുന്ന  എണ്ണമറ്റ നിമിഷങ്ങളില്‍ എപ്പോഴോ ഒരിക്കല്‍ അവന്‍ അവളെ ഇഷ്ടപ്പെട്ടു തുടങ്ങി. അവള്‍ എന്നാണു അവനെ പ്രണയിച്ചു തുടങ്ങിയത് എന്ന് അവള്‍ക്ക് തന്നെ അറിയില്ലായിരുന്നു.... ഒരുമിച്ച് പല വേദികളില്‍ പ്രണയഗാനങ്ങള്‍ പടിയപ്പോഴായിരുന്നോ? വിനോദയാത്രകളില്‍ കൂടെ നൃത്തം ചെയ്തപ്പോഴായിരുന്നോ..? ലാബിലും ക്ലാസ്സിലുമെല്ലാം ഒരുമിച്ച് ഇരുന്നപ്പോഴായിരുന്നോ.? അതോ കാന്‍റീനില്‍ ഒരുമിച്ച് ഐസ്ക്രീം കഴിച്ചപ്പോഴോ ..? അറിയില്ലായിരുന്നു.

           പഴയകാര്യങ്ങള്‍ ഓര്‍ക്കും തോറും അവന്‍റെ  ഉള്ളം നീറുകയായിരുന്നു. മറ്റുപലരും കൈവെടിഞ്ഞ പല സാഹചര്യങ്ങളിലും തന്‍റെ ഒപ്പമുണ്ടായിരുന്ന ഉറ്റസുഹൃത്തുക്കളില്‍ ഒരാള്‍ Angela ആയിരുന്നു. അവളോടൊപ്പം പല തണുത്ത സായന്ഹങ്ങളിലും അവന്‍ നടന്നിരുന്നു ... അവളുടെ കൈ പിടിച്ചുകൊണ്ട് . അവര്‍ പലകുറി സൂര്യാസ്തമയം കാണാന്‍ ചെന്ന ആ ബീച്ച്... അവളെയും കൂട്ടി ഡ്രൈവിനു പോയ ആ നഗരം.. അവളോടൊപ്പം തലകുത്തി പഠിച്ച പരീക്ഷകള്‍.. . ..കോളേജ് കാലം ഇനി ഇല്ലാ ..
കോളേജിനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എല്ലാം അവന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ളതാണ്.അവയിലെല്ലാം അവളും ഉണ്ട്. കോളേജ്, ക്യാന്‍ടീന്‍, ക്ലാസ്സ്‌, ആ നഗരം എല്ലാം അവളുടെ സ്മരണകള്‍ ഉണര്‍ത്തും വരും കാലങ്ങളില്‍...
 
          അവനറിയാമായിരുന്നു. അവള്‍ക്കുമറിയാമായിരുന്നു .

          അസ്തമിക്കുന്ന സൂര്യന്‍ അവര്‍ക്ക് മുന്നിലെ സ്വര്‍ണ്ണമണല്‍ത്തരികളെ കുറച്ചു കൂടി സുന്ദരമാക്കി. ആകാശവും കടലും മണലും ചുവപ്പില്‍ പുതപ്പിച്ചുകൊണ്ട് സൂര്യന്‍ അസ്തമിച്ചു.
'Angela..'
           അവള്‍ അവനെ നോക്കി.  അവന്‍ അവളുടെ മുടിയിഴകളെ പതുക്കെ തലോടി.
           Angela  ദീപക്കിന്‍റെ  തോളില്‍ ചാഞ്ഞു. പരസ്പരം കൈ കോര്‍ത്ത്  നിശബ്ദരായി അവര്‍ ആ സാഗരത്തിലേക്ക്  നോക്കിയിരുന്നു. . . പലതവണ കണ്ടാസ്വദിച്ച അതേ  സാഗരത്തിലേക്ക്.







Comments

Popular posts from this blog

ചില തായ് ഓർമ്മകൾ

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ

Dual Lives