Posts

Showing posts from August, 2013

ഏകാകി

എന്നും ഞാനേകയായിരുന്നു മറ്റെല്ലാം വെറും മിഥ്യയും തിരിച്ചറിഞ്ഞില്ല ഞാൻ നീയൊരു മരീചിക മാത്രമായിരുന്നുവെന്ന് ഇലകൾ  പൊഴിയുന്നതിനു ശിശിരത്തെ പഴിക്കാമൊ? ഡിസംബറിലെ മരവിപ്പിന് ശൈത്യം നീചയാണോ? പ്രകൃതിയുടെ നീതിയാണത് അപ്പ്രകാരമല്ലേ ഞാനും നീയും? ഏതോ മഴയിൽ  ജനിച്ചൊരരുവി ഇരുചാലുകളായി തീരുംപോലെ  ? ഇനിയും ഒഴുകും ആ ചാലുകൾ ഏറെ പൊഴിയാനുണ്ട് ഇലകൾ പിന്നെയും വന്നുപോകും മരവിപ്പ് സ്ഥായിയാണീ സുഖമുള്ള ഏകാന്തത ഈ ഏകാകിക്കായി താരങ്ങളുണ്ട് നാലു ഋതുക്കളും അതിലേറെ മരീചികകളും വൈകിപ്പോയെങ്കിലും ഞാനിന്നറിയുന്നു ഈ ഏകാന്തതയും ഒരനുഗ്രഹമാണ്‌