ഏകാകി

എന്നും ഞാനേകയായിരുന്നു
മറ്റെല്ലാം വെറും മിഥ്യയും
തിരിച്ചറിഞ്ഞില്ല ഞാൻ നീയൊരു
മരീചിക മാത്രമായിരുന്നുവെന്ന്

ഇലകൾ  പൊഴിയുന്നതിനു
ശിശിരത്തെ പഴിക്കാമൊ?
ഡിസംബറിലെ മരവിപ്പിന്
ശൈത്യം നീചയാണോ?

പ്രകൃതിയുടെ നീതിയാണത്
അപ്പ്രകാരമല്ലേ ഞാനും നീയും?
ഏതോ മഴയിൽ  ജനിച്ചൊരരുവി
ഇരുചാലുകളായി തീരുംപോലെ  ?

ഇനിയും ഒഴുകും ആ ചാലുകൾ
ഏറെ പൊഴിയാനുണ്ട് ഇലകൾ
പിന്നെയും വന്നുപോകും മരവിപ്പ്
സ്ഥായിയാണീ സുഖമുള്ള ഏകാന്തത

ഈ ഏകാകിക്കായി താരങ്ങളുണ്ട്
നാലു ഋതുക്കളും അതിലേറെ മരീചികകളും
വൈകിപ്പോയെങ്കിലും ഞാനിന്നറിയുന്നു
ഈ ഏകാന്തതയും ഒരനുഗ്രഹമാണ്‌

Comments

Post a Comment

Popular posts from this blog

ചില തായ് ഓർമ്മകൾ

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ

Dual Lives