ചുവന്ന ഗുൽമോഹറുകൾ
വിധി വീണ്ടും അവളെ ക്രൂരമായി അവിടേക്ക്, ഗുൽമോഹർ മരങ്ങളുള്ള ആ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. 6.30 നു തന്നെ ഫോണ്‍ വിളിച്ചുണർത്തുമ്പോൾ ബോസ്സിന് ഉത്സാഹമായിരുന്നു. പ്രശസ്തനായ എഴുത്തുകാരാൻ സഞ്ജയ് രാഘവിന്റെ അകാലമൃത്യുവിന്റെ exclusive കവർ അപ്പ് തയ്യാറാക്കാനായി അവളെ നിയമിക്കാനായിരുന്നു അയാൾ അതിരാവിലെ വിളിച്ചത്. 'ഒരു ഗുദാമിലെവിടെയോ ആണ് അയാൾ മരിച്ച വീട്. വേറെ mediaക്കാരൊന്നും അറിഞ്ഞുകാണാൻ വഴിയില്ല. വേഗം പുറപ്പെട്ടോളൂ. ഡ്രൈവറെ ഞാൻ ഇപ്പൊ തന്നെ അയക്കാം.' ഫോണിന്റെ അപ്പുറത്തെ തലക്കൽ നിന്ന് വന്ന ബോസ്സ്ന്റെ വാക്കുകൾക്ക് പക്ഷെ അനേകം പ്രകാശവർഷങ്ങൾ അകലം തോന്നി. * * * ഇനിയും ഉണർന്നിട്ടില്ലാത്ത നഗരത്തിലൂടെ ഡ്രൈവർ കാർ പായിച്ചു . ചിന്തകളിലാഴ്ന്നു പോയ അവളെ വർത്തമാനത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മുഖത്തേക്ക് പതിച്ച മഴതുള്ളികളായിരുന്നു. വേനലിൽ കാലം തെറ്റി വന്ന മഴ, സഞ്ജയക്ക് ജീവനായിരുന്ന വേനൽ മഴ. ഡ്രൈവർ മഴയെ പിറുപിറുത്തുകൊണ്ട് വണ്ടി മുന്നോട്ട് നീക്കി. ഇടവഴികളും തെരുവുകളും താണ്ടി മുന്നോട്ട്. സഞ്ജയ്യുടെ ഒപ്പം പലകുറി നടന്ന ആ വഴികൾ ഇന്നും അന്നത്തെപ...