വിരക്തി..

ആരെല്ലാമോ ഉണ്ടെങ്കിലും ആരുമില്ലായെന്നൊരു തോന്നൽ
ദു:ഖമോ ദേഷ്യമോ എന്നറി യാത്തൊരു  വികാരം
വിരിഞ്ഞുകെട്ടിയിരിക്കുകയാണെൻ മനസ്സിനെ
പക്ഷെയാര്‌? ഞാൻ തന്നെയോ അതോ മറ്റാരെങ്കിലുമോ ?

ഒന്നിനും ഉത്തരമില്ലാതെ ഞാൻ നില്ക്കുന്നു
എന്തിനെന്നറിയാതെ ആർക്കുവേണ്ടിയെന്നറിയാതെ
വീണ്ടും അസ്വസ്ഥയാകുന്നു ഞാൻ
എത്ര ശ്രമിച്ചിട്ടും പരാജിതയാകുന്നു

ഞാൻ കരയുന്നില്ല, ചിരിക്കുന്നുമില്ല
എന്റെ കണ്ണാടിയിൽ ഞാനെന്നെ കാണുന്നു
ഒരു കണികയോളം ദേഷ്യം ദൃശ്യമല്ല
എങ്കിലും എന്നെയലട്ടുന്ന അസ്വസ്ഥത ബാക്കി

ഒടുവിലിതാ ഞാൻ മനസ്സിലാക്കുന്നു വിരക്തിയാണെനിക്ക്
സർവ്വതിനോടും  വിരക്തിയാണെനിക്കിന്ന്
സംഗീതം, മഴ, പ്രണയം, എല്ലാത്തിനോടും...
വിരക്തിയുടെ ആഴങ്ങളിൽ ഞാനലയുന്നു

ഞാൻ തേടുന്നൊരു മോചനം എൻ  ഭ്രാന്ത ചിന്തകളിൽനിന്നു
കാരണമെനിക്ക് വിരക്തിയാണ്
വിരക്തിയോടുപോലും എനിക്ക് വിരക്തിയാണ്
മോചനം ഒരു പ്രതീക്ഷ മാത്രമാകുന്നു ...

Comments

  1. Mochanam orikkalum oru pratheeksha mathramalla. Quoting Andey Dufrein from Shawshank Redemption: "Remember hope is a good thing. Maybe the best of things. And no good thing ever dies." Okke sheriyaavum mashe :)

    ReplyDelete
  2. Yes..hope is the only thing that one looks forward to, when one is in despair. Ellaam sheriyaavatte nnu njanum prathyashikkunu :)

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Enthirunnaalum Kavithayodu
    ninak Virakthi
    thonniyillalloo...athu mathy...♥

    ReplyDelete
    Replies
    1. Hehe :D illa illa ath thonneettilla :) ;)

      Delete

Post a Comment

Popular posts from this blog

ചില തായ് ഓർമ്മകൾ

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ

Dual Lives