കഥ ശൂന്യം
ഒരു സ്വപ്നത്തിനിപ്പുറമെന്നപോൽ ഞാൻ കാത്തിരിക്കുന്നു
നീയും ഞാനും ഒന്നാകുന്ന യാമത്തിനായ്
ഒരായുഷ്കാലവും എന്റെ പ്രണയവും നിനക്ക് നൽകാനായ്
പക്ഷെയാ യാമം പ്രവചനങ്ങൾക്കതീതമല്ലോ
ഞാനിന്നും നിനക്ക് വെറുമൊരജ്ഞാതയും ...
വ്യർഥമെങ്കിലും കാത്തിരിക്കുന്നു
അവ്യക്തമായൊരാ ദിനത്തിനായ്
അന്നാൾവരെയോ? കാലം മ്ലാനം കഥ ശൂന്യം.
Comments
Post a Comment