ആരാണ് ഞാൻ?
എന്നോട് സംവദിക്കുമ്പോൾ നിങ്ങളെന്നെ കാണുന്നുവോ?
ആരാണു ഞാൻ എന്നറിയുന്നുവോ?
ഞാനെൻറെ വേഷമല്ല, രൂപമല്ല.
ഞാനെന്റെ പേരല്ല, വീടല്ല, നാടല്ല.
എന്റെ ജാതിയോ മതമോ വർഗമോ അല്ല.
അവയെല്ലാം എനിക്ക് ജനനാനന്തരം
കൽപ്പിച്ചുകിട്ടിയ ചില വിശേഷണങ്ങൾ മാത്രം.
കൽപ്പിച്ചുകിട്ടിയ ചില വിശേഷണങ്ങൾ മാത്രം.
ജനനമരണങ്ങൾക്കിടയിൽ ഞാൻ
സൂക്ഷിച്ചുപോരുന്ന ചില അടയാളങ്ങൾ.
എന്റെ മരണശേഷമോ നിങ്ങൾക്കവ കേവലം
ജീർണവസ്ത്രങ്ങൾക്ക് സമവും.
എന്നെ നിർവചിക്കുന്നത് ഇവയൊന്നുമല്ല.
നഗ്നതക്കുമേൽ ഒന്നൊന്നായിവെച്ച്
ഞാനണിയുന്നൊരുടയാടക്കും ആവില്ലെന്നെ നിർവചിക്കാൻ.
ഞാനണിയുന്നൊരുടയാടക്കും ആവില്ലെന്നെ നിർവചിക്കാൻ.
നിങ്ങളെന്നിൽ കാണുന്നതെൻ ബാഹ്യവസ്ത്രങ്ങൾ മാത്രമെങ്കിൽ
ഒന്നറിയുക- ഇവയൊന്നുമല്ല ഞാൻ.
ദേഹത്തിനുള്ളിലൊരു ദേഹമില്ലാദേഹിയുണ്ട്
എന്നിലെ ഞാൻ എന്റെ ചിന്തകളാകുന്നു.
എന്റെ വാക്കുകളും പ്രവർത്തികളുമാണ് ഞാൻ
അവ മാത്രമാണെന്റെ നിർവചനം.
Comments
Post a Comment