ചുവപ്പ്

ചുറ്റിലും നിറയും അഴകാണ് ചുവപ്പ്. 
തൊടിയിലെ ചെമ്പരത്തി വിരിയുമ്പോഴും 
തെച്ചിക്കൂട്ടം ഇളകുമ്പോഴും ചുവപ്പാണ്;
പ്രഭാതപ്രദോഷങ്ങളിൽ വിണ്ണും മണ്ണും ലോകവും ചുവപ്പാണ്.

ജീവന്റെ നിറവും ജീവിതത്തിൻ താളവും ചുവപ്പാണ്.
പ്രണയകാമക്രോധങ്ങൾ സന്തോഷസന്താപങ്ങൾ
ജയപരാജയങ്ങൾ സ്നേഹവിദ്വേഷങ്ങൾ; 
സർവ്വതും ചുവപ്പിൻ വ്യതിയാനങ്ങൾ മാത്രം.

ചുവപ്പാണ് ചുറ്റിലും. ചുവപ്പാണ് എന്നിലും.
നെറ്റിയിൽ ഞാൻ സസൂക്ഷ്മം വരയ്ക്കുന്ന പൊട്ടിലും;  
നീ ചുംബിക്കുമ്പോൾ എന്റെ അധരങ്ങളിലും;
കാലുകൽക്കിടയിലൂടൊഴുകുന്ന സ്ത്രീത്വത്തിലും ചുവപ്പാണ്.

സർവ്വവും ചുവപ്പാണ്. ഞാനും ചുവപ്പാണ്.



Comments

  1. പോരാട്ടത്തിൻ നിറവും ചുവപ്പാണ്
    പോരാട്ടത്തിൽ ചീന്തുന്ന ചോരയും ചുവപ്പാണ്

    ReplyDelete

Post a Comment

Popular posts from this blog

ചില തായ് ഓർമ്മകൾ

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ

Dual Lives