മാതൃഭാഷ മറന്നിരിക്കുന്നു ഞാൻ
മാതൃഭാഷ മറന്നിരിക്കുന്നു ഞാൻ.
പേച്ചിപ്പോഴും അതിലെങ്കിലും
എഴുത്തധികവും ആംഗലേയത്തിലാണിന്ന്.
കണ്ടും കേട്ടും വായിച്ചും ഞാൻ പ്രണയിച്ചൊരെൻ
ആംഗലേയഭാഷക്കു മുന്നിൽ
ഇന്നെന്റെ മലയാളം ഇല്ലാതാവുന്നവല്ലോ?
എന്നോ നിലച്ചുപോയ
എന്നോ നിലച്ചുപോയ
മലയാളപഠനത്തെയോർത്ത്
വിലപിച്ചിട്ടില്ല ഞാനൊരിക്കലും.
എങ്കിലുമിപ്പോൾ ദുഖത്തോടെ
മനസിലാക്കുന്നു ഞാൻ
പലതും മറന്നിരിക്കുന്നുവെന്നു.
വെറുമൊരു സംസാരമാധ്യമം
മാത്രമായിരിക്കുന്നു എന്നിലെ മലയാളം ഇന്ന്
തെല്ലുമെഴുതാതെ മാതൃഭാഷയെ
ഞാനൊരു മധുരമാം ഓർമ്മയാക്കി.
വല്ലപ്പോഴും ഓർത്തു സന്തോഷിക്കാനും
കൊട്ടിഘോഷിക്കാനുമുള്ളൊരു
ഭാഷാമൂർത്തിയാക്കി.
ജനിച്ചു വീണനാൾ മുതൽ
പറഞ്ഞുശീലിച്ച എന്റെ ഭാഷയെ
ഞാനന്യമാക്കിത്തീർത്തിരിക്കുന്നു!
ഞാനോ യഥാർത്ഥ മലയാളി?
മഹാൻ,
ReplyDeleteതാങ്കൾ പറഞ്ഞ രീതിയിൽ ഏതാനും നാളുകൾ മുൻപ് വരെ ചിന്തിച്ചിരുന്ന വ്യക്തി ആണ് ഞാൻ . മലയാളി ആയി ജനിക്കുന്നവർ എങ്കിലും മലയാളം സംസാരിക്കണം , കേരളത്തിന് പുറത്ത് പോകുന്ന മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങളെ മലയാളം സംസാരിക്കാനും എഴുതാനും പഠിപ്പിക്കണം എന്നൊക്കെ ചിന്തിച്ചിരുന്ന വ്യക്തി ആയിരുന്നു ഞാൻ . പക്ഷെ ഈ അടുത്ത എന്റെ നിർബന്ധബുദ്ധി ശമിച്ചു . ഭാഷ അത് ഏതായാലും അതിന്റെ പ്രാഥമിക ലക്‌ഷ്യം വിവരവിനിമയം ആണ് . എഴുത്തച്ഛൻ എന്ന വ്യക്തി കൊടുത്ത പ്രചാരണം കൊണ്ട് മലയാളം വളരുന്നതിന് മുൻപ് ഇവിടെ സംസാരിച്ചിരുന്നത് തമിഴ് അല്ലെങ്കിൽ തമിഴ് ചേർന്ന ഭാഷകൾ ആയിരുന്നു എന്നുള്ളത് നമ്മൾ ഓർക്കേണ്ടിയിരിക്കുന്നു. അന്ന് നമ്മൾ ഇന്ന് മലയാളത്തിന് വേണ്ടി സംസാരിക്കുന്നത് പോലെ അന്നത്തെ ഭാഷകളുടെ വക്താക്കൾ ആയി ആളുകൾ ഉണ്ടായിരുന്നിരിക്കും. ഇപ്പോൾ നമ്മുടെ മാതൃഭാഷ നേരിടുന്നതും കാലത്തിന് അനുസൃതമായി സംഭവിക്കുന്ന മാറ്റം ആണ്.