ഒരു click അകലത്തില്‍..

എന്നുമെന്നും ഓര്‍മ്മിക്കാന്‍
ഒരായിരം കാര്യങ്ങള്‍
ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍
എണ്ണമറ്റ
തമാശകള്‍
പിന്നെയും പിന്നെയും വായിക്കാന്‍
എത്രയെത്ര സ്ക്രാപ്പുകള്‍ മെയിലുകള്‍
ഇനിയും ചിരിക്കാന്‍ മിണ്ടുവാന്‍
ഓര്‍ക്കുട്ടും g-talKഉം facebook-ഉം
സൌഹൃദതണല്‍ വിരിയുന്ന
നെറ്റിന്റെ ലോകം മാത്രം

ചിരിച്ചുനില്‍ക്കുന്നോരാ വിദ്യാലയം
സ്നേഹം പരത്തുന്ന കുഞ്ഞിളംകാറ്റ്‌
കളിയുടെ കുസൃതിയാം മൈതാനം
ഇനി ഗൃഹാതുരത്ത്വം തുളുമ്പുമോര്‍മ്മകള്‍


കാലം കടന്നുപോകുമ്പോള്‍
ഓര്‍മ്മകള്‍ അതിമധുരമാകുമ്പോള്‍
ഞാന്‍ വീണ്ടും വരും
എന്റെ വിദ്യാലയത്തിലേക്ക്‌

എന്നെ ചിരിപ്പിച്ച കൂട്ടുകാരെ
എന്നും പ്രിയപ്പെട്ടവരേ
ഞാന്‍ ഓര്‍ത്തുപോകുന്നു
നമ്മുടെ ഭാവനാശകലങ്ങള്‍
Harryയും Danഉം മറ്റുപലരും
നമ്മുടെ തലയില്‍ വിരിഞ്ഞതാം
കലാവികൃതിയില്‍ നടനമാടിയതും
അതോര്‍ത്ത് നാമെല്ലാം
തോരാതെ ചിരിച്ചതും

നനുത്ത മഴയായി ...ഇളംകാറ്റായി
ഓര്‍മ്മകള്‍ എന്നെ തഴുകുന്നു
ഓര്‍മ്മ തന്‍ തിരിനാളം അണയുമ്പോള്‍
ഞാനെന്ന മെഴുകുതിരി ഉരുകുന്നു
എരിഞ്ഞു തീരുന്ന ജീവിതത്തില്‍
നിറഞ്ഞു ചിരിക്കാനീ ഓര്‍മ്മകള്‍
ഓര്‍മ്മകളാകാന്‍ കൂട്ടുകാരെ
വീണ്ടും കണ്ടുമുട്ടിടാം നെറ്റിന്റെ തണവില്‍
സ്ക്രാപ്പായും മെയിലായും
ടിന്റുമോന്‍ joke-ആയും
നാമിനിയും ഒരുമിച്ച് ചിരിക്കും
മൈലുകള്‍ ദൂരത്തിലെങ്കിലും
നാം ഒരു click അകലത്തില്‍ തന്നെയെന്‍ പ്രിയരേ



Comments

  1. innaleyenna divasam maaynju thudangumbol naaleyenna pratheeksha poothulayunnu.. nokkuka thozhee sundaramaaya aa naaleyilekku, avide swapnam poothulanju nilkkunnundu

    ReplyDelete
  2. കവിത മലയാളത്തില്‍ ആയ സ്ഥിതിക്ക് ലിപിയും അങ്ങനെ തന്നെ ആവാമായിരുന്നു..!!try transliteration.

    ReplyDelete
  3. @ arunettan entethil aa sambhavam kittanilla..malayalam font...! where did u get it?
    @ kuttettan- athreyullu!

    ReplyDelete
  4. Memories..................
    Superb poem yaar....

    ReplyDelete

Post a Comment

Popular posts from this blog

ചില തായ് ഓർമ്മകൾ

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ

Dual Lives