Posts

ഏകാകി

എന്നും ഞാനേകയായിരുന്നു മറ്റെല്ലാം വെറും മിഥ്യയും തിരിച്ചറിഞ്ഞില്ല ഞാൻ നീയൊരു മരീചിക മാത്രമായിരുന്നുവെന്ന് ഇലകൾ  പൊഴിയുന്നതിനു ശിശിരത്തെ പഴിക്കാമൊ? ഡിസംബറിലെ മരവിപ്പിന് ശൈത്യം നീചയാണോ? പ്രകൃതിയുടെ നീതിയാണത് അപ്പ്രകാരമല്ലേ ഞാനും നീയും? ഏതോ മഴയിൽ  ജനിച്ചൊരരുവി ഇരുചാലുകളായി തീരുംപോലെ  ? ഇനിയും ഒഴുകും ആ ചാലുകൾ ഏറെ പൊഴിയാനുണ്ട് ഇലകൾ പിന്നെയും വന്നുപോകും മരവിപ്പ് സ്ഥായിയാണീ സുഖമുള്ള ഏകാന്തത ഈ ഏകാകിക്കായി താരങ്ങളുണ്ട് നാലു ഋതുക്കളും അതിലേറെ മരീചികകളും വൈകിപ്പോയെങ്കിലും ഞാനിന്നറിയുന്നു ഈ ഏകാന്തതയും ഒരനുഗ്രഹമാണ്‌

എനിക്കായ് ഒരു മഴ

Image
എന്നുമെൻ സ്വപ്നങ്ങളിൽ മഴ പെയ്തിരുന്നു  നിൻ സാന്നിധ്യം അവയെ കൂടുതൽ സുന്ദരമാക്കി  പിന്നെ നീയെങ്ങോ    മാഞ്ഞുപോയപ്പോൾ  നഷ്ടമായത് എൻറെ  സ്വപ്നങ്ങളും സ്മരണകളും  അന്നും ഇന്നും എന്നും മഴയാണ്  എന്റെ സന്താപത്തിനും  സന്തോഷത്തിനും  സാക്ഷിയായിരുന്നതും എപ്പോഴും മഴയാണ്  എന്നും പെയ്തിരുന്നു എനിക്കായ് ഒരു മഴ  എന്നോ എന്നേകാന്തപാതയിൽ വന്നു നീ  എന്നുമെന്നരികിലുണ്ടാകുമെന്നു മന്ത്രിച്ചു  അന്നും പെയ്തു എനിക്കായ് ഒരു മഴ  ആയിരമായിരം സ്വപ്‌നങ്ങൾ വിരിയിച്ച ഒരു മഴ  അന്ന് ചാറിയ മഴയിലെല്ലാം നീയായിരുന്നു  നിന്നെയോർത്തപ്പോഴെല്ലാം    മഴയായിരുന്നു  ഞാൻ നിന്നെ അറിഞ്ഞ മഴ  ഞാൻ പ്രണയിച്ച നിന്റെ ചിരി നിറഞ്ഞ  മഴ  പക്ഷെ  ഇന്ന് എനിക്കായ് മഴയില്ല, കൂടെ നീയില്ല  ഇന്നും പെയ്യുന്നു മഴ..പ്രണയരഹിതമായൊരു മഴ ഇന്ന് മഴയ്ക്ക് നിന്റെ പുഞ്ചിരിയില്ല  കണ്ണുനീർത്തുള്ളികളാണിന്നു പെയ്യുന്ന മഴ...

വിരക്തി..

Image
ആരെല്ലാമോ ഉണ്ടെങ്കിലും ആരുമില്ലായെന്നൊരു തോന്നൽ ദു:ഖമോ ദേഷ്യമോ എന്നറി യാത്തൊരു  വികാരം വിരിഞ്ഞുകെട്ടിയിരിക്കുകയാണെൻ മനസ്സിനെ പക്ഷെയാര്‌? ഞാൻ തന്നെയോ അതോ മറ്റാരെങ്കിലുമോ ? ഒന്നിനും ഉത്തരമില്ലാതെ ഞാൻ നില്ക്കുന്നു എന്തിനെന്നറിയാതെ ആർക്കുവേണ്ടിയെന്നറിയാതെ വീണ്ടും അസ്വസ്ഥയാകുന്നു ഞാൻ എത്ര ശ്രമിച്ചിട്ടും പരാജിതയാകുന്നു ഞാൻ കരയുന്നില്ല, ചിരിക്കുന്നുമില്ല എന്റെ കണ്ണാടിയിൽ ഞാനെന്നെ കാണുന്നു ഒരു കണികയോളം ദേഷ്യം ദൃശ്യമല്ല എങ്കിലും എന്നെയലട്ടുന്ന അസ്വസ്ഥത ബാക്കി ഒടുവിലിതാ ഞാൻ മനസ്സിലാക്കുന്നു വിരക്തിയാണെനിക്ക് സർവ്വതിനോടും  വിരക്തിയാണെനിക്കിന്ന് സംഗീതം, മഴ, പ്രണയം, എല്ലാത്തിനോടും... വിരക്തിയുടെ ആഴങ്ങളിൽ ഞാനലയുന്നു ഞാൻ തേടുന്നൊരു മോചനം എൻ  ഭ്രാന്ത ചിന്തകളിൽനിന്നു കാരണമെനിക്ക് വിരക്തിയാണ് വിരക്തിയോടുപോലും എനിക്ക് വിരക്തിയാണ് മോചനം ഒരു പ്രതീക്ഷ മാത്രമാകുന്നു ...

The City

The city wakes up to a fine day Still tired from last night's hangover The city is out on its way Not knowing the problems it has to encounter. Newspapers arrive screaming the usual tragedies Theft, rape, kidnap,accidents, murder And people dying due to terrible maladies This desperation must not go any further But the city can't sympathise For it's bereft of feelings and emotions It's had enough with all the hues and cries Yet the day has started with all its commotions As usual, the city prays To have, for once, a better day But deep down it has known always The perfect day was never on the bay It's a long wait for the city Before it can finally catch its prize The glitters of the night and the eccentricity Await the city till it comes to life The sleepy morning becomes the boring afternoon Which turns into the promising evening The city looks forward to the boon As life in the city marks its beginning Now the sun has left the sky T...

സ്വര്‍ണ്ണമണല്‍ത്തരികള്‍ ..

      'നമുക്ക് പിരിയാം '  ദീപക്  പറഞ്ഞു . എന്നെങ്കിലും തങ്ങളില്‍ ഒരാള്‍ ഇത് പറയുമെന്ന് Angelaക്ക് പലപ്പോഴും തോന്നിയിരുന്നു . അവരുടെ മനോഹരമായ പ്രണയം പൂവണിയുമോ എന്നത്  അവര്‍ തന്നെ അവരോട് ഒരായിരം തവണ സംശയത്തോടെ ചോദിച്ച ചോദ്യമായിരുന്നു. കുടുംബക്കാര്‍ അവരുടെ വിവാഹത്തെ എതിര്‍ക്കുമെന്നു അവര്‍ക്ക് ഉറപ്പായിരുന്നു. എന്നിരുന്നാലും അവര്‍ക്ക് പിരിയുന്നതിനെക്കുറിച്ചോര്‍ക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.          എന്നാല്‍ ഇന്ന് അങ്ങനെയല്ല . കോളേജ് കാലഘട്ടം അവസാനിക്കുകയാണ്.        അവനു ക്യാമ്പസ്‌ റിക്രൂട്ട്മെന്‍റ്  വഴി പ്ലേസ്മെന്‍റ് ആയത് ബാങ്ക്ലൂരിലാണ്. അവള്‍ക്കു മുംബൈയിലും .ഇനി പരസ്പരം കാണുമോ എന്നു പോലും സംശയമാണ്. വീട്ടുകാര്‍ ഒന്ന്-രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവളെ വേറെ ആരുടെയെങ്കിലും കൂടെ വിവാഹം കഴിച്ചയക്കും. പിന്നെ താന്‍ ഒറ്റയ്ക്കാണ്...രണ്ടു വര്‍ഷം കഴിഞ്ഞ് ഒരു സുപ്രഭാതത്തില്‍ അവളെ മറ്റൊരുത്തന്‍ കൊണ്ടുപോകുന്നത് നോക്കി നിസ്സഹായനായി നില്‍ക്കുന്നതിനേക്കാള്‍ ഭേദം ഇതാണെന...

അങ്ങനെ ഒരു മഴയത്ത് ...

Image
ഇപ്പോള്‍ പുറത്ത്  മഴ  പെയ്യുന്നു . അപ്പുറത്തെ  വീ ട്ടിലെ കൊന്നമരം  മഴ നനഞ്ഞാസ്വദിക്കുന്നു . മരം നിറയെ കൊന്ന പൂത്തിരിക്കുന്നു. മൈലാഞ്ചിച്ചെടി മഴയോടൊത്ത്  കിന്നാരം പറയുന്നത്  പോലെ  തോന്നുന്നു . എന്ത് രസമാണ്  ഇലകളില്‍ മഴ വീഴുന്നത് കാണാന്‍. അങ്ങു മേലെ  മഴമേഘങ്ങള്‍ അവരുടെ  സങ്കടം  മഴയായ്  പൊഴിച്ചു  തീര്‍ക്കുന്നു . ഇവിടെ ഭൂമിയും  പ്രകൃതിയും  സകലചരാചരങ്ങളും  ഞാനും  മഴ  പല  തരത്തില്‍ ആസ്വദിക്കുന്നു, മഴയേ പ്രണയിക്കുന്നു, ആഗ്രഹിക്കുന്നു .. ഇനിയും  മഴയെത്താതെ  വരണ്ടുകിടക്കുന്ന  ഭൂപ്രദേശങ്ങള്‍ മഴയ്ക്കു  വേണ്ടി കാത്തിരിക്കുന്നു . ഈ  കാത്തിരിപ്പിനു  തന്നെ  എന്തു സുഖമാണ്‌ . മഴ  നല്ല  ശക്തിയായി  പെയ്യാന്‍ തുടങ്ങി . ചാഞ്ഞും  ചെരിഞ്ഞും  കുത്തനെ  വീണും  അത്  പെയ്യുന...

The Poem Without A Theme

I kept cutting the things I scribbled Writing something was never so difficult I contemplated on things and even googled My pen moved across those words as I again cut! My mind searched for a topic For I was in a mood to write And being topicless felt ironic However I thought about something light I thought about love or lost hope "Love" automatically made me say 'Enrique!!' His love songs being my favourite among pop. I had to drop the topic away! I was still left without a theme "Friendship" struck me only then Theme song of 'F.R.I.E.N.D.S' made me beam Friendship's been sung about so much by men. "What now?" I thought feeling bored Teenage, craziness, luck passion or school? "Help me choose one, Oh Lord!" I kept pondering for something cool! Hours and days passed without much hope.. I was left with nothing to write about I hunted for topics like a super-cop! I felt like letting my feelings out. So here I am, writing ...